ബഹറിനിലേക്ക് പെണ്‍കുട്ടികളെ കടത്തിയുള്ള ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ദമ്പതികള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാംസകച്ചവടത്തില്‍ ഉള്‍പ്പെട്ടവര്‍ ബഹറിനില്‍ മലയാളി പെണ്‍കുട്ടികളെ നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊല്ലം സ്വദേശികളായ ദമ്പതികള്‍. സംഘം ആഴ്ചകള്‍ക്കു മുമ്പും കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തി. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുമെന്ന് സൂചന.

റാക്കറ്റിന്റെ ബഹ്‌റൈനിലെ മുഖ്യകണ്ണിയായ ആലുവ സ്വദേശി മുജീബിനൊപ്പമാണ് ദമ്പതികളുടെ പ്രവര്‍ത്തനം. ബാലുശേരി കൊല്ലം സ്വദേശികളാണിവരെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കെണിയില്‍പ്പെടുത്തി എത്തിക്കുന്ന യുവതികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അതില്യയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പും ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചുവത്രേ. കഴിഞ്ഞ ആഴ്ച കടത്തിയ കോതമംഗലം സ്വദേശിനിയുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.

ബഹ്‌റൈനിലെ റാഫയിലെ സ്വന്തം ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്താണ് പലരെയും ഇവര്‍ വിദേശത്തേക്ക് എത്തിച്ചത്. യു.എ.ഇ എംബസിയിലെ ഉന്നതന്റെ സഹായം സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറുമെന്നും സൂചനയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!