വിവാദമായ വണ്‍ ടു ത്രീ പ്രസംഗം: മണിക്കെതിരെയുളള കേസ് തളളി

വിവാദമായ വണ്‍ ടു ത്രീ പ്രസംഗം: മണിക്കെതിരെയുളള കേസ് തളളി

തൊടുപുഴ: മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെയുളള കേസ് കോടതി തളളി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ റ്റു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!