വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിംഗ്; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മനോജി(21)നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുളിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മാനസികമായി തളര്‍ന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് അന്വേഷണം ആരംഭിച്ചതും. പ്രതിയെ കോടതി റിമാര്‍ഡ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!