ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.  കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സി.എം സെന്റര്‍ വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്‍ മജീദ് (13) ആണ് കുത്തേറ്റ് മരിച്ചത്. വയനാട് സ്വദേശിയാണ്. കാസര്‍കോട് സ്വദേശി ഷംസുദ്ദീന്‍ ആണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. മടവൂര്‍ ടൗണില്‍ നിന്നും മഖാമിലേക്ക് വരുന്ന വഴിയിലില്‍ വച്ചാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!