നാട്ടകം റാഗിങ്: അഞ്ച് പ്രതികള്‍ കീഴടങ്ങി

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അഞ്ച് പ്രതികള്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മനു, ശരണ്‍, ജെറിന്‍, ജയപ്രകാശ്, റെയ്‌സന്‍ എന്നിവരാണ് കീഴടങ്ങിയത്. ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് കീഴടങ്ങല്‍. പ്രതികളായ അഭിലാഷ്, നിധിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിന് വിധേയരായതായി ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി.ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. റാഗിങ്ങിനെ തുടര്‍ന്ന് അവിനാഷിന്റെ വൃക്ക തകരാറിലായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായ രണ്ടുപേരും. ഇരുവരെയും നഗ്‌നരാക്കി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!