സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; മകളെ തള്ളി അമ്മയുടെ പരാതി

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; മകളെ തള്ളി അമ്മയുടെ പരാതി

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്. സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി.

സ്വാമി ലൈംഗികമായി ഉപദ്രവിച്ചെന്നത് കളവ്. കാമുകനുമായുള്ള ബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പൊലീസ് മേധാവിക്ക്  നൽകിയ പരാതിയില്‍ പറയുന്നത്. സംഭവമുണ്ടായ മെയ് 19-ന് രാവിലെ പെണ്‍കുട്ടി സ്വാമിയോട് ക്ഷമ ചോദിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു.  പുറത്തുപോയ മകള്‍ വൈകുന്നേരം മടങ്ങിയെത്തി. മകളുടെ കാമുകന് പലപ്പോഴായി പണം നല്‍കിയിട്ടുണ്ട്.

രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് താന്‍ പാലും പഴങ്ങളും നല്‍കി. അതിന് ശേഷം റൂമിലേക്ക് തിരിച്ചു പോകുമ്പോഴാണ് നിലവിളി കേള്‍ക്കുന്നത്. ചെന്നു നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയേയും ഇറങ്ങിയോടുന്ന മകളേയുമാണ് കണ്ടത്.  സംഭവത്തില്‍ കാമുകന്റെ പങ്കെന്തായിരുന്നു എന്ന് അന്വേഷിക്കണം. മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. സ്വാമിക്കെതിരെ പരാതി നല്‍കാന്‍ പോലീസുകാര്‍ പറഞ്ഞുവെന്നും പരാതിയിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!