എം.പി. വിന്‍സന്റിന് കുരുക്ക് മുറുകുന്നു, രാജി വച്ചേക്കും

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സന്റിന് കുരുക്ക് മുറുകുന്നു. വിന്‍സന്റിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള നടപടികള്‍ പോലീസ് തുടങ്ങി. ഇതിനായി പോലീസ് സ്പീക്കറുടെ അനുമതി തേടി.  പീഡനത്തിന് ഇരയായതായി മൊഴി നല്‍കിയ വീട്ടമ്മയെ പോലീസിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധനക്ക് വിധേയയാക്കി. മജിസ്‌ട്രേറ്റിന് വീട്ടമ്മ നല്‍കിയ മൊഴിപകര്‍പ്പ് ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബാലരാമപുരം സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം എം എല്‍ എ എം വിന്‍സെന്റിനെതിരെ ഇന്നലെ ബലാല്‍സംഗ കുറ്റം പോലീസ് ചുമത്തിയത്. വിന്‍സന്റ് രാജി വച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വരുകയും എം.എല്‍.എയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!