കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരനെ വെട്ടിക്കൊന്നു, ഹര്‍ത്താല്‍

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരനെ വെട്ടിക്കൊന്നു, ഹര്‍ത്താല്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചു  ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ഷുഹൈബാണ് മരിച്ചത്. ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അക്രമം. തെരൂരിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഷുഹൈബിനെ വാഹനത്തിലെത്തിയ ഒരുസംഘം ആളുകള്‍ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു.
അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ എടയന്നൂരിലുണ്ടായ രാഷ്ട്രീയ അക്രമ കേസില്‍ പ്രതിയായിരുന്നു ഷുഹൈബ്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അക്രമം നടന്ന സ്ഥലത്ത് മട്ടന്നൂര്‍ സി.ഐ എ.വി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!