എം. വിന്‍സന്റിനെ കുടുക്കിയതെന്ന് ഭാര്യ, ഗൂഢാലോചനയില്‍ നെയ്യാറ്റിന്‍കര എം.എല്‍.എയ്ക്ക് പങ്കെന്ന് ഹസന്‍

എം. വിന്‍സന്റിനെ കുടുക്കിയതെന്ന് ഭാര്യ, ഗൂഢാലോചനയില്‍ നെയ്യാറ്റിന്‍കര എം.എല്‍.എയ്ക്ക് പങ്കെന്ന് ഹസന്‍

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ വിന്‍സന്റിനെ കുടുക്കിയതെന്ന് ആരോപണം. വിന്‍സന്റിനെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി.
വിന്‍സന്റിന്റെ അറസ്റ്റിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ ആരോപിച്ചു. നെയ്യാറ്റിന്‍കര എം.എല്‍.എക്കും ചില പ്രാദേശിക സി.പി.എം നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്ത്രീയുടെ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാര്യ ശുഭ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ സഹോദരന് നേരത്തെ തന്നെ വിന്‍സന്റിനോട് വൈരാഗ്യമുണ്ടെന്നും ശുഭ വ്യക്തമാക്കി. വിന്‍സന്റിനെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരിയും രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!