ആദ്യഭാര്യ മടങ്ങിയെത്തിയപ്പോള്‍ ഉപേക്ഷിച്ചെന്ന്; യുവതി വസ്ത്രശാലയ്ക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി വസ്ത്രശാലയ്ക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ നഗരത്തിലെ കെ.എസ്.ആര്‍.ടി.സി റോഡിലുള്ള ശില്‍പ വസ്ത്രശാല ഉടമയ്‌ക്കെതിരെ കേസെടുത്തു.

ആദ്യഭാര്യയുമായി വസ്ത്ര ഉടമ പിരിഞ്ഞു കഴിയുമ്പോഴാണ് പെണ്‍കുട്ടി കടയില്‍ സെയില്‍സ് ഗേളായി എത്തുന്നത്. പിന്നീടിവര്‍ അടുപ്പത്തിലാവുകയായിരുന്നു. തന്നെ 2010 ല്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയ ശേഷം കുമ്പഴയ്ക്ക് സമീപം വാടക വീടെടുത്തു താമസിപ്പിച്ചു വരികയായിരുന്നുവെന്നാണ് യുവതിയുടെ വാദം. പിന്നീട് ഇയാള്‍ ആദ്യഭാര്യയുമായി രമ്യതയിലായതോടെ തനിക്ക് ചെലവിന് നല്‍കുന്നില്ലെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് ചോദ്യം ചെയ്ത യുവതിയെ ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്നലെ കടയിലെത്തുകയായിരുന്നു. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ യുവതി കടയിലെ വസ്ത്രങ്ങളും മറ്റും മറിച്ചിടുകയും, ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്നും പരാതി എഴുതി വാങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!