25 കോടിയുടെ ലഹരിമരുന്നുമായി ഫിലീപ്പീന്‍സ് യുവതി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 25 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഫിലീപ്പീന്‍സ് സ്വദേശിനി, ജോന്നോ ദെടോറയെയാണ് നാലേമുക്കാല്‍ കിലോ ലഹരിമരുന്നുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടിയത്. ആര്‍ക്കാണ് ഇത് എത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി കൊച്ചിയിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!