ആള്‍മാറാട്ടം, ആണ്‍വേഷം കെട്ടി വാഹന മോഷണം… യുവതി പിടിയില്‍

merlinതിരുവനന്തപുരം: ആണ്‍വേഷം കെട്ടി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചിരുന്ന യുവതി പോലീസിന്റെ വലയില്‍ കുടുങ്ങി. പിടിക്കപ്പെട്ടതോടെ വാഹന മോഷ്ടണത്തിനു പുറമേ പട്ടാളത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞും, ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞും നടത്തിയ തട്ടിപ്പുകളും പുറത്തായി.

ആണുങ്ങളെ പോലെ മുടി മുറിച്ച് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാണ് ഇവരുടെ നടപ്പ്. ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയശേഷം പൂട്ടാതെ വച്ചിരിക്കുന്ന സ്‌കൂട്ടി, ഹോണ്ട ആക്ടീവ തുടങ്ങി സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളാണ് ഇവര്‍ കൂടുതലായി മോഷ്ടിച്ചിരുന്നതെന്ന് മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.

മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാട്ടാക്കട സ്വദേശിനിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചകേസിലാണ് അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്നുവിളിക്കുന്ന മേഴ്‌സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

പാലക്കാട് നിന്നും ഇവര്‍ മോഷ്ടിച്ച മറ്റൊരു ഇരുചക്ര വാഹനം എറണാകുളം റെയില്‍വേ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. വ്യാജ രേഖകള്‍ ചമച്ച് ആള്‍ മാറാട്ടം നടത്തിയതിന് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിഇല്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. സൈബര്‍ സിറ്റി എ.സി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ. ഷീന്‍ തറയില്‍, എസ്.ഐമാരായ എസ്. ബിജോയ്, അശോകന്‍.എസ്, സി.പി.ഒമാരായ വിജയബാബു, ബാലു, ഷാനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!