കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു

0

പാലക്കാട്: മുണ്ടൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ വാഹനം തടഞ്ഞു മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദിലീപ്, അജേഷ് , അനീഷ് എന്നിവരെയാണ് മുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ അബൂബക്കറിനെ ഇവര്‍ മര്‍ദിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉരസിയെന്നാരോപിച്ച് ബസ്സിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here