വീണ്ടും കൂട്ട ബലാത്സംഗം, ഇര ബാലതാരം

വീണ്ടും കൂട്ട ബലാത്സംഗം, ഇര ബാലതാരം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം. കൊല്ലത്ത് സീരിയല്‍ ബാലതാരമാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ട് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയാണ് പരാതിക്കാരി.

ഒമ്പത് മാസം മുമ്പാണ് സംഭവം. കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 18 ന് ഇതുസംബന്ധിച്ച പരാതി കൊല്ലം ഈസ്റ്റ് പോലീസിനു ലഭിച്ചു. ഒരാള്‍ക്കെതിരെ പൊലിസ് കേസെടുത്തു. സംഭവത്തില്‍ അഞ്ചിലധികം പേര്‍ക്ക് പങ്കുള്ളതായാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!