റബീഉല്ലയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച തോക്കുധാരികളടക്കം ഏഴു പേര്‍ പിടിയില്‍

മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീഉല്ലയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച തോക്കുധാരികളടക്കം ഏഴുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവ് അസ്‌ലം ഗുരുക്കള്‍, കര്‍ണാടക സ്വദേശികളായ രമേശ്, സുനില്‍കുമാര്‍, കേശവ മൂര്‍ത്തി, കാസര്‍കോട് സ്വദേശികളായ റിസായ്, അര്‍ഷദ്, ഉസ്മാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാവിലെ ആറോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!