വ്യാജ അപ്പീല്‍: പിന്നില്‍ വന്‍ റാക്കറ്റ്, ചില അധ്യാപക സംഘടനാ നേതാക്കളും സംശയത്തിന്റെ നിഴലില്‍

വ്യാജ അപ്പീല്‍: പിന്നില്‍ വന്‍ റാക്കറ്റ്, ചില അധ്യാപക സംഘടനാ നേതാക്കളും സംശയത്തിന്റെ നിഴലില്‍

തൃശൂര്‍: ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ വേദിയിലെത്തിച്ച് ഗ്രേഡ് തരപ്പെടുത്തും ? ബാലാവകാശ കമ്മിഷന്റെ വ്യാജ രേഖയുപയോഗിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ അവസരം തരപ്പെടുത്തിയതിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന. അപ്പീല്‍ തയാറാക്കി നല്‍കാന്‍ ഇടനിലക്കാന്‍ അരലക്ഷം രൂപവരെ മത്സരാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിരുന്നുവെന്ന വിവരം പുറത്തുവരുന്നു. രണ്ടു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
ജഡ്ജിമാരെ വരെ നിശ്ചയിക്കുന്ന വന്‍മാഫിയ സംഘം ഇതിനു പിന്നിലുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നത്. നൃത്ത അധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് കസ്റ്റഡിയിലായത്. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തിരുന്നുവെന്നാണ് സൂചന.
മലപ്പുറത്തുനിന്ന് വട്ടപ്പാട്ട് മത്സര അപ്പീലിനോടൊപ്പം സമര്‍പ്പിച്ച രേഖ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് റാക്കറ്റിന്റെ ഇടപെടല്‍ പിടിക്കപ്പെട്ടത്. തുടര്‍ന്ന് തൃശൂരില്‍ നിന്ന് മൂന്നും മലപ്പുറത്തുനിന്ന് ഒന്നും വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവരം ക്രൈം ബ്രാഞ്ചിനു വിട്ടത്. ചില അധ്യാപക സംഘടനാ നേതാക്കന്മാരും സംശയത്തിന്റെ നിഴലിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!