കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു, ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു, ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് സുനില്‍ മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു സുനിലിന്റെ മൊഴി. കാവ്യമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമം . രജിസ്റ്റര്‍ മനഃപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പോലീസ് തെരയുന്നു.അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും സമീപിക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!