കാരുണ്യലോട്ടറിയില്‍ സാമ്പത്തിക ക്രമക്കേട്: ഉമ്മന്‍ ചാണ്ടിക്കും മാണിക്കും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കാരുണ്യലോട്ടറിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. കാരുണ്യലോട്ടറിയിലൂടെ സമാഹരിച്ച തുക നിര്‍ധനരായ രോഗികളുടെ ചികിത്സക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് നിബന്ധന. അത്വകവയ്ക്കാതെ പദ്ധതിയിലെ പണം ഉപയോഗിച്ചു വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടും തിരിമറിയും നടത്തിയെന്ന് കാണിച്ചു മലപ്പുറം സ്വദേശി ജി സുരേഷ്കുമാര്‍ അഡ്വ ഇന്ദിര രവീന്ദ്രന്‍ മുഖാന്തിരം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇടക്കാലത്ത് ധനകാര്യമന്ത്രിയുടെ കൂടി ചുമതല വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി, ധനകാര്യ സെക്രട്ടറിയായിരുന്ന കെഎം അബ്രഹാം, ലോട്ടറി ഡയരക്ടറായിരുന്ന ഹിമാനുഷു കുമാര്‍ ഐഎഎസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!