കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് റോളുണ്ടോ ? നേരറിയാന്‍ സി.ബി.ഐ

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കുരുക്കുകള്‍ മുറുകുന്നു. കലാഭവന്‍ മണി മരണപ്പെട്ട കേസില്‍ ദിലീപിനു പങ്കുണ്ടോയെന്ന് സി.ബി.ഐ പരിശോധിക്കുന്നു.

കലാഭവന്‍ മണിയുടെ സഹോദരന്റെയും സിനിമാ ലോകത്തുള്ളവരുടെയും പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ മണിയുടെ മരണത്തിനു കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആര്‍.എല്‍. വി. രാമകൃഷ്ണന്റെ ആവശ്യം പോലീസ് കാര്യമായി പരിഗണിച്ചിരുന്നില്ല. മണിക്ക് ദിലീപുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും മൂന്നാറിലടക്കം ഭൂമി ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്ന് സി.ബി.ഐ വിവരങ്ങള്‍ തേടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!