എ.ടി.എം കൗണ്ടര്‍ വെട്ടിപ്പൊളിച്ച് പത്തുലക്ഷത്തിലധികം രൂപയുടെ കവര്‍ച്ച

തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം കൗണ്ടര്‍ വെട്ടിപ്പൊളിച്ച് പത്തുലക്ഷത്തിലധികം രൂപയുടെ കവര്‍ച്ച. കാര്യവട്ടം- കഴക്കൂട്ടം ദേശീയപാതയില്‍ അമ്പലത്തിന്‍കരയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലാണ് വന്‍ കവര്‍ച്ച. വൈകീട്ട് ആറിന് എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ വന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് കവര്‍ച്ച നടന്നെന്ന് കഴക്കൂട്ടം പൊലിസിനെ അറിയിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണമായി മുറിച്ചുമാറ്റിയാണ് പണം കവര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!