ജിഷ്ണു കേസ്: ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി

ജിഷ്ണു കേസ്: ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന  വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ സി പി പ്രവീണ്‍ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി. ഇവരെ പിടികൂടാന്‍ പൊലീസ് നടപടി  സ്വീകരിക്കുമെന്നും തൃശൂര്‍ ജില്ലാ പൊലീസ് ചീഫ് എന്‍ വിജയകുമാര്‍ പറഞ്ഞു.  ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

പ്രതികളെ ഒരാഴ്ചയ്ക്കടം പിടികൂടുമെന്ന ഡി.ജി.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ അമ്മ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം അഞ്ചാം തീയതിയിലേക്ക് മാറ്റി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!