ജിഷയുടെ മരണം അതിക്രൂര കൊലപാതകം; പോലീസ് നടപടികള്‍ വിവാദത്തില്‍

jishaപെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷയൂടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായി. സംഭവം നിസാരവല്‍ക്കരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമം വിവാദത്തില്‍. വന്‍ പ്രതിഷേധം ഉയരുന്നു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിയുന്നത്. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30)യെയാണ് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലിക്കുപോയ സമയത്ത് ഉച്ചയ്ക്ക് ഒരുമണിക്കും അഞ്ചിനുമിടയിലായിരുന്നു കൊലപാതകമെന്നു സൂചനയുണ്ട്. ശരീരത്തില്‍ മുപ്പതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്.

കൊലചെയ്യപ്പെടും മുമ്പ് ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പ്രാഥമിക നിഗമനം. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുപയോഗിച്ച് തലയ്ക്കു പിന്നിലും മുഖത്തും മാരകമായി ആക്രമിച്ചതായും അടിയുടെ ആഘാതത്തില്‍ മൂക്ക് തെറിച്ചുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകളെപ്പറ്റിയും ബലാത്സംഗ സാധ്യതയെപ്പറ്റിയും അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതാണ് വിവാദമായിരിക്കുന്നത്. അതിനിടെ ജിഷയെ കൊലചെയ്യാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെത്തി. രക്തക്കറ പുരണ്ട നീളമുള്ള കത്തിയാണ് യുവതിയുടെ ഒറ്റമുറി വീട്ടില്‍നിന്നും ലഭിച്ചതെന്നാണ് വിവരം. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിനു സഹായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!