ഒടുവിൽ കോടതിയും ചോദിച്ചു: നീന്തൽ അറിയാമെങ്കിൽ ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിച്ചു ?

ഒടുവിൽ കോടതിയും ചോദിച്ചു: നീന്തൽ അറിയാമെങ്കിൽ ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിച്ചു ?

swami saswathikananthaകൊച്ചി: ഒടുവിൽ ഹൈക്കോടതിയും ചോദിച്ചു. നീന്തൽ അറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിച്ചു ?. ശിവഗിരി മുൻമഠാധിപതിയുടെ മരണത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആശവ്യപ്പെട്ടു.

ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസ് കമാൽപാഷയുടെ നിരീക്ഷണം. സ്വാമിക്കു നീന്തൽ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാൾ എങ്ങനെ മുങ്ങിമരിക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചത്. തുടരന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും കോടതി പറഞ്ഞു.

അതേസമയം, തെളിവുണ്ടെങ്കിൽ അന്വേഷണം നടത്താമെന്ന നിലപാടാണ് ഹർജി പരിഗണിക്കുന്ന വേളയിൽ സർക്കാർ സ്വീകരിച്ചത്. ഐജിയുടെ നേതൃത്വത്തിൽ ആറ് എസ്പിമാർ കേസ് അന്വേഷിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാലത് അംഗീകരിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!