പ്രതികളിലൊരാളുടെ കാമുകിയെയും ഹോംസ്‌റ്റേയില്‍ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ചു; പ്രതികള്‍ കീഴടങ്ങി

കൊച്ചി: സുഹൃത്തിനൊപ്പം ഹോംസ്‌റ്റേയിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി വലയിലാക്കിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയും സംഘം ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കഴിഞ്ഞ ദിവസം കീഴടങ്ങി.

ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനെ തടങ്കലില്‍വച്ച് അയാളുടെ കാമുകിയെ കെട്ടിയിട്ട് രാത്രി മുഴുവന്‍ പീഡിപ്പിച്ച കേസിന്റെ അന്വേഷണമാണ് മറ്റു കേസുകളും പുറത്തുകൊണ്ടു വന്നത്. ഈ കേസിലെ പ്രതി അല്‍ത്താഫിന്റെ മൊബെലില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് രണ്ടാമത്തെ പീഡനം പുറത്തായത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രണയം നടിച്ച് കഴിഞ്ഞ നാലിനാണ് അല്‍ത്താഫ്, പെണ്‍കുട്ടിയെ ഹോംസ്‌റ്റേയില്‍ എത്തിച്ചത്. സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നെ ഭീഷണിപ്പെടുത്തി. 17 വയസുകാര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നു പേരാണ് ഈ കേസിലുള്ളത്. ഇതേ സ്‌റ്റേഷിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകനാണ് ഒരു പ്രതി.

പെണ്‍കുട്ടി കാമുകിയാണെന്നാണ് അല്‍ത്താഫ് പോലീസിനോട്് പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫായിരുന്നു. രാത്രിയോടെ കുട്ടിയെ കണ്ടെത്തിയ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം, പരാതി എഴുതി വാങ്ങുകയായിരുന്നു. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചകേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!