എ.ടി.എം തട്ടിപ്പ്: കേന്ദ്രം ബള്‍ഗേറിയ, കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയോയെന്ന് ആശങ്ക

എ.ടി.എം തട്ടിപ്പ്: കേന്ദ്രം ബള്‍ഗേറിയ, കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയോയെന്ന് ആശങ്ക

atm tvm robberyതിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് എ.ടി.എം തട്ടിപ്പിന്റെ കേന്ദ്രം ബള്‍ഗേറിയ. ബള്‍ഗേറിയ കേന്ദ്രമാക്കിയാണ് എ.ടി.എം തട്ടിപ്പ് നടത്തിയതെന്ന് പിടിയിലായ ഗബ്രിയേല്‍ മരിയന്‍ പോലീസിനു മൊഴി നല്‍കി.

വന്‍ സംഘത്തിന്റെ ചെറിയൊരു കണ്ണിമാത്രമാണ് താന്‍. അതീവ സാങ്കേതിക പരിജ്ഞാനമുള്ളവരും ബള്‍ഗേറിയ കേന്ദ്രീകരിച്ച് സംഘത്തിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 30 എ.ടി.എമ്മുകള്‍ നിരീക്ഷിച്ച ശേഷമാണ്, കൂടുതല്‍ സുരക്ഷാ വീഴ്ചയും സൗകര്യവും കണക്കിലെടുത്ത് വെള്ളയമ്പലം എ.ടി.എം തെരഞ്ഞെടുത്തത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കി. ബാങ്ക് നെറ്റ്‌വര്‍ക്കിലേക്കുള്ള കോഡും സംഘം മനസിലാക്കിയെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്കിന്റെ കൂടുതല്‍ സര്‍വര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്നാണ് ആശങ്ക.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ എ.ടി.എമ്മുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!