നടിയെ ആക്രമിച്ചകേസില്‍ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ചകേസില്‍ വിചാരണ  വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് വിചാരണ നീട്ടാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്.
കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് മാര്‍ച്ച് 21ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി അങ്കമാലി കോടതി തള്ളി. തുടര്‍ന്നാണ് ദലീപ് ഹൈക്കോടതിയെ സമീപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!