നാദിര്‍ഷാ അവശനായി, ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല

കൊച്ചി: ഹൈക്കോടതി നിര്‍ദേശപ്രകാരം നടി ആക്രമിക്കപ്പെട്ട് കേസ് അന്വേഷിക്കുന്ന സംഘത്തിനു മുന്നില്‍ ഹാജരായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. രാവിലെ 9.45ന് ആലുവ പോലീസ് ക്ലബിലെത്തിയ നാദിര്‍ഷ ചോദ്യം ചെയ്യലിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കവേ തന്നെ അവശനായി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. വൈദ്യ പരിശോധനയില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതു തുടരൂവെന്ന് റൂറല്‍ എസ്.പി. എ.വി. ജോര്‍ഡ് വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!