ജി.എസ്.ടിയുടെ മറവില്‍ അമിത വില:  95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം:     ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 95 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.  അരി, നിതേ്യാപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍ക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത്.  ഇരുനൂറിലധികം സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന സംഘടിപ്പിച്ചതെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാ ഗോപാല്‍ അറിയിച്ചു. ദക്ഷിണമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. ലഡ്‌സണ്‍ രാജ്, മധ്യമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍, ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഐ. രാമപ്രസാദഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!