അഞ്ചു കിലോ കഞ്ചാവുമായി യുവാവും യുവതിയും കസ്റ്റഡിയില്‍

കരുനാഗപ്പള്ളി: അഞ്ചു കിലോ കഞ്ചാവുമായി യുവാവും യുവതിയും കസ്റ്റഡിയില്‍.
എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കടവൂര്‍ വെങ്കേക്കര ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കല്ലുംപുറത്ത് സരള സദനത്തില്‍ രാഖിലത (32), ബന്ധു  വിശാഖ് ഭവനത്തില്‍ വിശാഖ് മോന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയില്‍ ദേശീയ പാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപത്തുനിന്നാണ് ത്തുവച്ചാണ് വിശാഖ് മോന്‍ രണ്ടു കിലോ കഞ്ചാവമായി കുടുങ്ങിയത്.  തുടര്‍ന്ന് രാഖിലതയെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്നു മൂന്നുകിലോ കഞ്ചാവും പിടിച്ചെടുത്തു. തെങ്കാശിയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് കൊണ്ടുന്നതെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് കടത്തിയ കേസില്‍ രാഖിലതയുടെ ഭര്‍ത്താവ് സ്റ്റീഫന്‍ ജയിലിലാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!