തൃശൂർ വലപ്പാട് വൻ കഞ്ചാവ് വേട്ട

തൃശൂർ വലപ്പാട് വൻ കഞ്ചാവ് വേട്ട

തൃശൂർ: തൃശൂർ വലപ്പാട് വൻ കഞ്ചാവ് വേട്ട. കോതകുളം ബീച്ചിൽ രണ്ട് വാഹനത്തിൽ നിന്നായി 70 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശികളായ ഷിജു, പവിത്രൻ, അനിൽ, കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ എന്നിവരെ വലപ്പാട് പൊലീസ് പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടക്കാനായി ബീച്ചിലേക്ക് വാഹനം കടക്കവെ വലപ്പാട് സി.ഐയുടെ നേതൃത്വത്തിലെ സംഘം പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!