പെണ്‍കുട്ടി ഹാജരായില്ല, നുണ പരിശോധനാ നടപടികള്‍ അവസാനിപ്പിച്ചു

പെണ്‍കുട്ടി ഹാജരായില്ല, നുണ പരിശോധനാ നടപടികള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതി ഇന്നും പോക്‌സോ കോടതിയില്‍ ഹാജരായില്ല. നുണപരിശോധനക്ക് വിധേയമാക്കണമെന്ന പൊലിസിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാനാണ് യുവതിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് തിരുവനന്തപുരം പോക്‌സോ കോടതി അറിയിച്ചു. കഴിഞ്ഞ തവണ ഹാജരാകാത്തതിനാല്‍ കോടതി യുവതിക്ക് നോട്ടിസ് അയച്ചിരുന്നു. കോടതി നടപടികളില്‍ നിന്നും വിട്ടുനിന്നാല്‍ കേസ് തള്ളുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!