മദ്യപിച്ച് ലക്കുകെട്ട് ഭാര്യയെ ലൈംഗികതയ്ക്ക് നിർബന്ധിക്കുന്നത് ക്രൂരത: കോടതി

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് ഭാര്യയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതിനെതിരെ കോടതി. ഇത് ക്രൂരതയാണെന്ന് വ്യക്തമാക്കിയ കോടതി 50കാരനെതിരെ 42കാരി നൽകിയ വിവാഹമോചന ഹർജി അനുവദിക്കുകയും ചെയ്തു.

ഇരുപത്തിയഞ്ച് വർഷം മുമ്പ് കല്ല്യാണശേഷവും ജോലിക്ക് പോകാമെന്ന നിബന്ധനയിലാണ് നഴ്‌സായ ഇവർ വിവാഹതയായത്. എന്നാൽ വിവാഹശേഷം സ്ഥിരമായി മദ്യപിച്ചുവന്ന ഭർത്താവ് ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചുവത്രേ.

കാലം കഴിയുംതോറും തന്നെ ദുരുപയോഗം ചെയ്യുന്ന സ്വഭാവം കൂടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ തന്നെ ലൈംഗികമായി സംതൃപ്തനാക്കണമെന്ന് നിർബന്ധിക്കുന്നത് പതിവായെന്നും അവർ കോടതിയെ ബോധിപ്പിച്ചു. അപ്പോഴാണ് ഭർത്താക്കൻമാർ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കിയത്.
വിവാഹമോചനം അനുവദിച്ച കോടതി അവർക്ക് എല്ലാ മാസവും 25000 രൂപ ചിലവിന് നൽകാനും കുട്ടികളുടെ പഠനച്ചെലവ് വഹിക്കാനും വിധിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!