നഗ്‌നതാ പ്രദര്‍ശനത്തിന് യുവനടനെതിരെ കേസ്; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും, സെല്‍ഫി എടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ പ്രമുഖ യുവനടനെതിരെ ഒറ്റപ്പാലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരികളായ പെണ്‍കുട്ടികളിലൊരാള്‍ ഇന്നലെ വൈകുന്നേരത്തോടെ ആത്മഹത്യക്ക് ശ്രമിച്ചു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴോടെ സ്‌റ്റേഷനിലേക്ക് ചെല്ലണമെന്നും ഇല്ലെങ്കില്‍ വനിതാപോലിസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തക്കസമയത്ത് വീട്ടൂകാര്‍ സംഭവം കണ്ടതിനാല്‍ ദുരന്തം ഒഴിവായി.

ഈ മാസം 27 നാണ് പരാതിക്കിടയായ സംഭവം. പത്തിരിപ്പാലയിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തേക്ക് ചേര്‍ത്തുനിര്‍ത്തിയ കെ.എല്‍.08. ഇ. 9054 നമ്പര്‍ കാറില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന് ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് പരാതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!