ബന്ധു നിയമനക്കേസ്: ജയരാജന്‍ ഒന്നാം പ്രതി

ബന്ധു നിയമനക്കേസ്: ജയരാജന്‍ ഒന്നാം പ്രതി

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി.ജയരാജനെ പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജയരാജനെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ജയരാജന്‍ ഒന്നാം പ്രതിയാകുന്നതോടൊപ്പം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാകും. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാധാരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് എഫ്‌ഐആര്‍ ചുമത്താറില്ല. എന്നാല്‍ സുപ്രീംകോടതി വിധി പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് എഫ്‌ഐആര്‍ ചുമത്തി റിപ്പോര്‍ട്ട് നല്‍കാം. ഇതനുസരിച്ചാണ് ജയരാജനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതയില്‍ സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ ശനിയാഴ്ച വിജിലന്‍സ് കോടതി തീരുമാനമെടുക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!