തിരക്കഥയും മോഷ്ടിച്ചു; ഷൂട്ടിങ്ങ് മുടങ്ങി

തിരക്കഥയും മോഷ്ടിച്ചു; ഷൂട്ടിങ്ങ് മുടങ്ങി

പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയടക്കം മോഷണംപോയതോടെ ഷൂട്ടിങ്ങ് മുടങ്ങിയതായി റിപ്പോര്‍ട്ട്. ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് പെരുവഴിയിലായത്. കൊയിലാണ്ടി വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയിലാണ് മോഷണം നടന്നത്. തിരക്കഥ, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവടക്കമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
സംവിധായകന്‍ ചേവായൂര്‍ ബിനീഷ് പോലീസില്‍ പരാതിപ്പെട്ടതോടെ കൊയിലാണ്ടി പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. തിരക്കഥ തിരികെ ലഭിച്ചോയെന്ന കാര്യം അറിവായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!