ചികിത്സയിലായിരുന്നതിന്റെ രേഖകള്‍ വ്യാജമെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘം, ദിലീപിന് വീണ്ടും അറസ്റ്റ് ഭീഷണി ?

ചികിത്സയിലായിരുന്നതിന്റെ രേഖകള്‍ വ്യാജമെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘം, ദിലീപിന് വീണ്ടും അറസ്റ്റ് ഭീഷണി ?

തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന നടന്‍ ദിലീപിനെതിരെ അന്വേഷണ സംഘം പുതിയ തെളിവുകളുമായി രംഗത്ത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ രേഖയുണ്ടാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ചികിത്സയിലായിരുന്നുവെന്ന് രേഖകള്‍ ഹാജരാക്കിയിട്ടുള്ള സമയത്ത് ദിലീപ് സിനിമാ ലൊക്കേഷനിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വ്യാജ രേഖ നിര്‍മ്മിക്കാന്‍ ശ്രമിച്ചതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്. അങ്ങനെയെങ്കില്‍, വീണ്ടും ദിലീപിനെ അറസ്റ്റു ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ മുന്നോടിയായുള്ള ഉന്നതതല കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവരുന്നത്. അതേസമയം, ദിലീപ് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കി ചികിത്സിച്ച ഡോക്ടറും രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!