ദുബായ് മനുഷ്യക്കടത്ത്: പ്രധാന പ്രതികള്‍ക്ക് 10 വര്‍ഷം തടവ്, മറ്റുള്ളവര്‍ക്ക് 7 വര്‍ഷം

ദുബായ് മനുഷ്യക്കടത്ത്: പ്രധാന പ്രതികള്‍ക്ക് 10 വര്‍ഷം തടവ്, മറ്റുള്ളവര്‍ക്ക് 7 വര്‍ഷം

കൊച്ചി: ദുബായ് മനുഷ്യക്കടത്തു കേസിലെ ആദ്യ മൂന്നു പ്രതികള്‍ക്കു പത്തു വര്‍ഷം തടവും പിഴയും ശിക്ഷ. കെ.വി. സുരേഷ്, ലിസി സോജന്‍, സേതു ലാല്‍ എന്നിവരെയാണ് സി.ബി.ഐ കോടതി ശിക്ഷിച്ചത്. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 52,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റ് ആറു പ്രതികളെ കോടതി വെറുതേ വിട്ടു.
ഗള്‍ഫ് രാജ്യത്തുനിന്നും ഇവരുടെ തടവില്‍ നിന്ന് രക്ഷപെട്ടു മുംബൈ വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയുടെ വെളിപ്പെടുത്തലാണ് കേസിനു വഴിയൊരുക്കിയത്. 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!