ചിത്രത്തിനു സാമ്യം, മലേഷ്യയില്‍ മരിച്ച മലയാളി പിടികിട്ടാപുള്ളി ഡോ. ഓമനയോ ? അന്വേഷണം തുടങ്ങി

ചിത്രത്തിനു സാമ്യം, മലേഷ്യയില്‍ മരിച്ച മലയാളി പിടികിട്ടാപുള്ളി ഡോ. ഓമനയോ ? അന്വേഷണം തുടങ്ങി

കണ്ണുര്‍: 21 വര്‍ഷം മുമ്പ് കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചശേഷം കടന്നു കളഞ്ഞ ഡോ. ഓമന മലേഷ്യയിലായിരുന്നോ ? മലേഷ്യയില്‍ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ച മലയാളി ഓമനയാണെന്നാണ് സംശയം ബലപ്പെട്ടിരിക്കുന്നത്.
ആളെ തിരിച്ചറിയാത്തതിനാല്‍, മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മലയാള പത്രങ്ങളില്‍ ഫോട്ടോ സഹിതം പരസ്യം നല്‍കിയിരുന്നു. ഈ ചിത്രം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും സംഘവും ഓമനയുടെ കുടുംബാംഗങ്ങളെ കാണിച്ചു. അവരും സംശയം പ്രകടിപ്പിച്ചതോടെയാണ് ഈ വഴിക്ക് അന്വേഷണം പുരോഗമിക്കുന്നത്. ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ ഉണ്ടായാല്‍ മാത്രമേ സംശയം സ്ഥിരീകരിക്കാനാകൂ.
1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലില്‍ പയ്യന്നൂരുകാരനായ കരാറുകാരന്‍ മുരളീധരന്‍ കൊല്ലപ്പെട്ടു. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയശേഷം ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. കേസില്‍ ശിക്ഷിക്കപ്പെശേഷം ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് ഒളിവില്‍പോയി. എന്നാല്‍ കണ്ടെത്താനായിരുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!