ടോം ജോസിനെതിരെ കേസ്; വീടുകളില്‍ റെയ്ഡ്

tom-jose-iasതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴ കോടതിയിലാണ് ടോം ജോസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെയും എറണാകുളത്തെയും വീടുകളില്‍ റെയ്ഡ് തുടങ്ങി.

തിരുവനന്തപുരത്തെ ഫഌറ്റില്‍ വിജിലന്‍സ് സംഘം പരിശോധന തുടരുമ്പോള്‍, എറണാകുളത്ത് അതിനു സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറു മണിക്കാണ് രണ്ടു സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ എത്തിയത്. കെ.എം.എം.എല്‍ എം.ഡിയായിരിക്കെ ടോം ജോസ് നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കെ.എം. എബ്രഹാമിന്റെ് വീട്ടില്‍ പരിശോധന നടത്തിയതിലെ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്നതിനിയിലാണ് ടോം ജോസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കെ.എം. എബ്രഹാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നില്‍കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!