ദിലീപിന്റെ റിമാന്‍ഡ് ആഗസ്ത് എട്ടുവരെ നീട്ടി, കാവ്യാ മാധവനെ പൊലിസ് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് ആഗസ്ത് എട്ടുവരെ നീട്ടി. സുരക്ഷാകാരണങ്ങളാല്‍ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ്വഴിയായിരുന്നു ചൊവ്വാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതിയിലെ നടപടികള്‍. ജയില്‍ ജീവിതത്തെക്കുറിച്ച് പരാതികളൊന്നുമില്ലെന്ന് ദിലീപ് മജിസ്ട്രേട്ടിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലിസ് ചോദ്യം ചെയ്തു. ദിലിപീന്റെ തറവാട്ടു വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്. എഴുതി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!