ദൃശ്യങ്ങള്‍ ദിലീപിന് കിട്ടി, അപ്പുണ്ണിയെ കാണാനില്ല, ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ തമാശ മറുപടി…

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ നടന്ന നീക്കങ്ങളില്ലെല്ലാം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പങ്കാളിയായിരുന്നുവെന്ന് പോലീസിന്റെ നിഗമനം. അക്രമികള്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ പ്രതീഷ് ചാക്കോ വഴിയാണ് ഈ ദൃശ്യങ്ങള്‍ കൈമാറിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യങ്ങളില്‍ വ്യക്ത വരുത്തണമെങ്കില്‍ പോലീസിന് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

എന്നാല്‍, തെളിവെടുപ്പിനുശേഷം നടത്തിയ ചോദ്യം ചെയ്യലുകളില്‍ ദിലീപ് വേണ്ട രീതിയില്‍ സഹകരിക്കാന്‍ തയാറായിട്ടില്ല. ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ന്ന മറുപടിയാണ് നല്‍കുന്നതെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അപ്പുണ്ണി എത്തിയിട്ടില്ലെന്നും മാത്രമല്ല, ഇയളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നുമില്ല. അപ്പുണ്ണിയുടേതെന്നു കരുതുന്ന അഞ്ചു മൊബൈല്‍ സിമ്മുകളും ഓഫാക്കിയ നിലയിലാണ്. അപ്പുണ്ണി കേസില്‍ പ്രതിയാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നാദിര്‍ഷാ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യത്തില്‍ വളരെ കരുതലോടെയാണ് പോലീസ് മുന്നോട്ടു പോകുന്നത്.

സുനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ ദിലീപ് തയാറാകാതിരുന്നതാണ് ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്താകാന്‍ കാരണം. അഡ്വ. പ്രതീഷ് ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചതു മാത്രമാണ് അന്വേഷണ സംഘത്തിനു പ്രതീക്ഷ നല്‍കുന്നത്. കാവ്യയുമായി ബന്ധപ്പെടുത്തുന്ന ലക്ഷ്യയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളുടെ പരിശോധന ഫലം വൈകുന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!