കുട്ടികള്‍ മരിച്ച നിലയില്‍, പിതാവിന്റേതെന്നു സംശയിക്കുന്ന കൈപ്പത്തി..ഫയര്‍ ഫോഴ്‌സ് കായല്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തതായി സംശയം. കണ്ണമ്മൂല കുമാരപുരം ചെന്നിലോട് സ്വദേശി ഷിബിന്റെ മക്കളായ സെബ (9), സെബിന്‍ (6) എന്നിവരുടെ മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. വേളി കായലിനു സമീപത്തെ നൂറടിപ്പാലത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിബിയുടേതെന്ന് സംശയിക്കുന്ന കൈപ്പത്തിയും ഇവിടെ നിന്നു ലഭിച്ചു. കായലില്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തുന്നു. കുട്ടികളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടികളുടെ മാതാവ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!