ഫോണ്‍വിളി സുനി സമ്മതിച്ചു, പട്ടികയില്‍ ദിലീപിന്റെ നമ്പറില്ല

കൊച്ചി: ജയിലില്‍ കിടക്കവേ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും ഫോണില്‍ വിളിച്ചുവെന്ന് പള്‍സര്‍ സുനി പോലീസിനോട് സമ്മതിച്ചു. നാലു തവണ അവരെ വിളിച്ചതായി തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനിടെ സുനി സമ്മതിച്ചു. എന്നാല്‍, പോലീസിനറിയാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സുനി തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പല ചോദ്യങ്ങള്‍ക്കും പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

വിളിച്ചവരില്‍ ദിലീപിന്റെ നമ്പറില്ല

ഫോണ്‍ കോളജുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ദിലീപിന്റെ നമ്പര്‍ കണ്ടെത്തായിട്ടില്ല. സുനി വിളിച്ചിരിക്കുന്നത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. ഇതേ തുടര്‍ന്ന് എല്ലാ നമ്പര്‍ ഉടമകളോടും വിവരങ്ങള്‍ ചോദിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

ക്വട്ടേഷന്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍; മരണ മൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയണമെന്ന് സുനി

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!