വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

 

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ട പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ദളിത് യുവാവായ വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസൊന്നും രജിസ്ട്രര്‍ ചെയ്തില്ലെങ്കിലും വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!