കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ വിധി 23ന്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ വിധി 23ന്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേസില്‍ പൂര്‍ത്തിയായി. ദിലീപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പുതുതല്ലെന്നും ഇരയെ ബാധിക്കുന്ന തരത്തില്‍ ഒന്നുമുമില്ലെന്നുമാണ് പ്രോസിക്യുഷന്‍ വാദിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച വാദം പുര്‍ത്തിയാക്കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!