കോടതിയുടെ രൂക്ഷ വിമര്‍ശനം: വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു,

കോടതിയുടെ രൂക്ഷ വിമര്‍ശനം: വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു,

തിരുവനന്തപുരം: വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. സുപ്രധാന കേസുകളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തീരുമാനമെടുക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. യൂണിറ്റുകളില്‍ എത്തുന്ന പരാതികളില്‍ ഏതുതരം അന്വേഷണം വേണമെന്ന് എസ്.പിമാര്‍ തീരുമാനിക്കണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ചതിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം നടത്തിയത്. ഐജി ആര്‍. ശ്രീലേഖ, മുന്‍മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെതിരേയുള്ള രാതി സംബന്ധിച്ചും പരാമര്‍ശമുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി വിജിലന്‍സിനെതിരെ തിരിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!