മാതാപിതാക്കളെ കൊന്ന് മകന്‍ കിണറ്റിലിട്ടു മൂടി

പത്തനംതിട്ട: പമ്പളത്തിനടുത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്നു കിണറ്റിലിട്ടു മൂടി ? കീരുകുഴി പൊങ്ങലടി കാഞ്ഞിരവിളയില്‍ കെ.എം. ജോണ്‍ (70), ഭാര്യ ലീലാമ്മ (62) എന്നിവരുടെ മൃതദേഹങ്ങള്‍ പൊട്ടക്കിണറ്റിലുണ്ടോയെന്ന് പോലീസ് പരിശോധന തുടങ്ങി. ഇവരുടെ മാനസിക വിഭ്രാന്തിയുള്ള മകന്‍ മാത്യൂസ് ജോണ്‍ (33) പോലീസ് കസ്റ്റഡിയിലാണ്.

25നു മാതാപിതാക്കളുമായി വഴക്കുണ്ടായെന്നും അവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ നിന്നു കുറച്ചകലെയുള്ള കിണറിന്റെ ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ച് വഴിയുണ്ടാക്കി. കാറില്‍ മൃതദേഹങ്ങള്‍ കിണറ്റിലിട്ടു മൂടിയെന്നാണ് മാത്യൂസ് ജോണ്‍ എന്ന മജോയുടെ വിശദീകരണം. കഴിഞ്ഞ ദിവസം കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ അത് നായ ചത്തു കിടകുന്നുവെന്നായിരുന്നു മജോ എല്ലാവരോടും പറഞ്ഞിരുന്നത്. പിന്നാലെ കിണര്‍ മൂടുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!