കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണം, കൈയും കാലും തല്ലിയൊടിച്ചശേഷം ജനനേന്ദ്രിയം വെട്ടിപ്പരുക്കേല്‍പ്പിച്ചു

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണം, കൈയും കാലും തല്ലിയൊടിച്ചശേഷം ജനനേന്ദ്രിയം വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണം. മാറനല്ലൂര്‍ ഊരൂട്ടമ്പലം സനല്‍ ഭവനില്‍ സജികുമാറിനെ അജ്ഞാത സംഘം വീട്ടില്‍ കയറി കൈയും കാലും തല്ലിയൊടിച്ചശേഷം ജനനേന്ദ്രിയം വെട്ടിപ്പരുക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് കോണ്‍ഗ്രസിന്റെ മാറനല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു കാലിനും കൈകള്‍ക്കും ആഴത്തിലുള്ള ഒടിവുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് വിധേയനാക്കുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവില്ല.കെ.എസ്.ആര്‍.ടി.സി. എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് അവിവാഹിതനായ സജി കുമാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!