ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി കോണ്ടം; പിടിയിലായത് എസ്.ഐ

condom 1കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭനിരോധ ഉറകള്‍ ഇട്ടിരുന്ന വിരുതന്‍ പിടിയില്‍. രഹസ്യമായി സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയത് എസ്.ഐ.

ഗള്‍ഫുകാരന്റെ ഭാര്യ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറുമാസത്തോളമായി തുടര്‍ച്ചയായി ഇവരുടെ വീട്ടുമുറ്റത്ത് ഗര്‍ഭനിരോധന ഉറകള്‍ കാണപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ഉറകള്‍ കൊണ്ടുവന്നിടുന്നത് കണ്‍ട്രോള്‍ റൂം എസ്.ഐ ആണെന്ന് വ്യക്തമാകുന്നത്. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

പതിവായി വീട്ടുമുറ്റത്ത് ഗര്‍ഭനിരോധന ഉറകള്‍ കാണാന്‍ തുടങ്ങിയതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീട്ടുമുറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ 22 ന് വീട്ടുമുറ്റത്ത് വീണ്ടും ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതോടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എസ്.ഐ കുടുങ്ങിയത്. പ്രഭാത സവാരിക്കിടെയായിരുന്നു എസ്.ഐയുടെ പൊടിക്കൈ. തെളിവായി ഉറകള്‍ വീട്ടുമുറ്റത്ത് ഇടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി.ഡിയും പോലീസിന് കൈമാറി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!