കവര്‍ച്ചയ്ക്കു പിന്നില്‍ മഹാരാഷ്ട്രയിലെ ചൗഹാന്‍ ഗ്യാങ് ?

കൊച്ചി: വര്‍ഷങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസിനു കൈമാറിയ വികാഡ് ഗോഡാജി ചൗഹാന്‍ ജയിലിലുണ്ടോ ? ചൗഹാന്‍ ഗ്യാങ്ങില്‍ പെട്ടവരാണ് അടുതത്തിടെ കൊച്ചിയില്‍ നടന്ന കവര്‍ച്ചകള്‍ക്കു പിന്നിലെന്ന അനുമാനത്തിലാണ് കേരള പോലീസ്. ഇയാളെയും സംഘത്തെയും കുറിച്ച് അന്വേഷിക്കാന്‍ കേരളാ പോലീസ് മഹാരാഷ്ട്രയിലേക്ക്.
ട്രെയിനിലെത്തി മോഷണം നടത്തിയശേഷം ട്രെയിനില്‍ തന്നെ കടന്നുകളയുന്നതാണ് ഇവരുടെ രീതി. മെബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കാറില്ല. കൊച്ചിയില്‍ അടുത്തിടെ നടന്ന കവര്‍ച്ചകള്‍ക്ക് ഇവിടുള്ള അന്യസംസ്ഥാന തൊഴിലാളികളിലാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
2009 ല്‍ തിരുവനന്തപുരത്ത് ഈ സംഘം നടത്തിയ മോഷണത്തിനോട് ഇേപ്പാഴത്തെ കേസുകള്‍ക്ക് സമാനതകളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കുപ്രസിദ്ധിയാര്‍ജിച്ച ചൗഹാന്‍ സംഘത്തെ കുറിച്ച് അന്വേഷിക്കുന്നത്‌


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!